മാതൃഭൂമി പത്രത്തിലെ വര്‍ഗ്ഗിയവാദികളും എന്‍ എസ് മാധവന്റെ തിരുത്തും
Sunday, November 29, 2009
” ചുല്യാറ്റ് കുനിഞ്ഞു നിന്നു മേശപ്പുറത്തു പരത്തിവച്ച പ്രധാന വാര്‍ത്തയ്‌ക്കു
സുഹ്‌റ തലക്കെട്ടായി കംപ്യൂട്ടറില്‍ ടൈപ്പു ചെയ്‌തിരുന്ന ‘തര്‍ക്കമന്ദിരം
തകര്‍ത്തു’ എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ചു പല തവണ
വെട്ടി. എന്നിട്ടു വിറയ്‌ക്കുന്ന കൈകൊണ്ട്, പാര്‍ക്കിന്‍സണിസത്തിന്‍റെ ലാഞ്‌ഛന
കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ വെട്ടി വാക്കിന്‍റെ മുകളില്‍ എഴുതി ‘ബാബറി മസ്‌ജിദ്.’”- തിരുത്ത് -എന്‍ എസ് മാധവന്‍

ഒടുവില്‍ അതു സംഭവിച്ചു. പതിനേഴു വര്‍ഷം മുന്‍പ് ചുല്യാറ്റ് എന്ന പത്രാധിപര്‍ തന്‍റെ നീലപ്പെന്‍സില്‍ കൊണ്ട് വെട്ടിത്തിരുത്തിയ ഒരു വാചകമുണ്ട്. തന്‍റെ പത്രത്തിലെ സുഹ്റ എന്ന പെണ്‍കുട്ടി എഴുതിക്കൊടുത്ത “തര്‍ക്ക മന്ദിരം തകര്‍ത്തു” എന്ന വാചകത്തിലെ “തര്‍ക്കമന്ദിര ” ത്തെ വെട്ടിമാറ്റി “ബാബറി മസ്ജിദ്” എന്നെഴുതി ചേര്‍ക്കുകയായിരുന്നു ചുല്യാറ്റ് ചെയ്തത്. എന്‍.എസ്. മാധവന്‍റെ പ്രശസ്തമായ ആ കഥ - തിരുത്ത്- ഇന്നും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല.
പക്ഷെ, ആ ഓര്‍മകളെപ്പോലും സ്തംഭിപ്പിച്ച് മാതൃഭൂമി ദിനപ്പത്രം നവംമ്പര്‍ -26 വ്യാഴാഴിച്ച വായനക്കാരെ ഞെട്ടിച്ചിരിക്കുന്നു.
തെളിവ്
ലേഖനവും ലിങ്കും ആകെമൊത്തം ചൂണ്ടിയത് ഇവിടെനിന്ന് കേരളവാച്ച്