മാതൃഭൂമി പത്രത്തിലെ വര്‍ഗ്ഗിയവാദികളും എന്‍ എസ് മാധവന്റെ തിരുത്തും

Sunday, November 29, 2009


” ചുല്യാറ്റ്‌ കുനിഞ്ഞു നിന്നു മേശപ്പുറത്തു പരത്തിവച്ച പ്രധാന വാര്‍ത്തയ്‌ക്കു
സുഹ്‌റ തലക്കെട്ടായി കംപ്യൂട്ടറില്‍ ടൈപ്പു ചെയ്‌തിരുന്ന ‘തര്‍ക്കമന്ദിരം
തകര്‍ത്തു’ എന്നതിലെ ആദ്യത്തെ വാക്ക്‌ ഉളിപോലെ പേന മുറുക്കിപ്പിടിച്ചു പല തവണ
വെട്ടി. എന്നിട്ടു വിറയ്‌ക്കുന്ന കൈകൊണ്ട്‌, പാര്‍ക്കിന്‍സണിസത്തിന്‍റെ ലാഞ്‌ഛന
കലര്‍ന്ന വലിയ അക്ഷരങ്ങളില്‍ വെട്ടി വാക്കിന്‍റെ മുകളില്‍ എഴുതി ‘ബാബറി മസ്‌ജിദ്‌.’”- തിരുത്ത് -എന്‍ എസ് മാധവന്‍

ഒടുവില്‍ അതു സംഭവിച്ചു. പതിനേഴു വര്‍ഷം മുന്‍പ് ചുല്യാറ്റ് എന്ന പത്രാധിപര്‍ തന്‍റെ നീലപ്പെന്‍സില്‍ കൊണ്ട് വെട്ടിത്തിരുത്തിയ ഒരു വാചകമുണ്ട്. തന്‍റെ പത്രത്തിലെ സുഹ്റ എന്ന പെണ്‍കുട്ടി എഴുതിക്കൊടുത്ത “തര്‍ക്ക മന്ദിരം​ തകര്‍ത്തു” എന്ന വാചകത്തിലെ “തര്‍ക്കമന്ദിര ” ത്തെ വെട്ടിമാറ്റി “ബാബറി മസ്ജിദ്” എന്നെഴുതി ചേര്‍ക്കുകയായിരുന്നു  ചുല്യാറ്റ് ചെയ്തത്. എന്‍.എസ്. മാധവന്‍റെ പ്രശസ്തമായ ആ കഥ - തിരുത്ത്- ഇന്നും ​ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല.
പക്ഷെ, ആ ഓര്‍മകളെപ്പോലും  സ്തംഭിപ്പിച്ച് മാതൃഭൂമി ദിനപ്പത്രം നവംമ്പര്‍ -26  വ്യാഴാഴിച്ച വായനക്കാരെ ഞെട്ടിച്ചിരിക്കുന്നു.
തെളിവ്

ലേഖനവും ലിങ്കും ആകെമൊത്തം ചൂണ്ടിയത് ഇവിടെനിന്ന് കേരളവാച്ച്

Read more...

ഇന്‍ഡ്യന്‍ മിലിട്ടറിയില്‍ നേരിട്ടിടപെ‍ടാന്‍ അമേരിക്കയുടെ എന്‍ഡ്‌യൂസ്‌ വെരിഫിക്കേഷന്

Saturday, July 18, 2009

കഴുകന് ശവം തിന്നിട്ടാണ് ശീലമെന്ന് എത്ര കൊണ്ടാലും മതിവരാത്ത നമ്മുടെ രാഷ്ട്രീയക്കാര്‍ ഇനിയും തിരിച്ചറിയാത്തതെന്തേ എന്ന് ഇടക്കിടെ ഒരു ചോദ്യമിങ്ങു വന്ന് അണ്ണാക്കില്‍ തടയും.കയ്യില്‍ തടയുന്ന പൊതി ചിലതിനെയൊക്കെ കണ്ണടച്ചു വിഴുങ്ങാന്‍ പ്രചോദിപ്പിക്കുമെന്ന് മുന്നേതയ്യാറാക്കിവച്ച ഉത്തരം അണ്ണാക്കില്‍ വന്നചോദ്യത്തെ തിരിച്ചുവിഴുങ്ങിക്കും. അങ്ങിനെ ദഹിക്കാതെ ചില ചര്‍ദ്ദിലുകള്‍ ഉള്ളില്‍ കിടന്നു പുളിച്ചു തികട്ടിക്കൊണ്ടേയിരിക്കും. രാഷ്ട്രീയവാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇതൊരു ശീലമാകാം.

ചെറ്റ അമേരിക്ക പിന്നെയും വന്നു ഇന്ത്യയിലേക്ക്. കരാറും കൊണ്ട്. നമ്മുടെ മന്ത്രിപുംഗവന്‍ ശശിയണ്ണന്‍ എത്ര ഭവ്യതയോടെ വാലാ(ലിംങ്കം)ട്ടിയിരിക്കുന്നു.  ആ മൂന്നാമത്തെ പാരയിലെ ഈ വാക്കുകളൊന്നു ശ്രദ്ധിച്ചോളൂ   “1, 2, 3 കരാര്‍കൊണ്ട്‌ എന്തെങ്കിലും കോട്ടമുണ്ടായിട്ടുണ്ടെങ്കില്‍ അത്‌ അമേരിക്കയ്‌ക്കാണ്”. (!!!)  പാവം അമേരിക്ക! എന്ന് നാം പോലും മൂക്കത്തു വിരല്‍ വെച്ചു പോകും അല്ലേ?!!!. അണ്ണന്റെ അമേരിക്കപ്രേമം നമുക്കൊക്കെ അറിയാവുന്നതായതുകൊണ്ട് കൂടുതല്‍ പറയേണ്ടതില്ല.

ആ അവസാന പാരയൊന്നു വായിച്ചു നോക്കൂ. “അമേരിക്ക നല്‍കുന്ന പ്രതിരോധസാമഗ്രികള്‍ ഇന്ത്യ എങ്ങനെ ഉപയോഗിക്കുന്നു എന്നത്‌ പരിശോധിക്കുന്ന 'എന്‍ഡ്‌യൂസ്‌ വെരിഫിക്കേഷന്‍'....”

1,2,3 കരാറിനേക്കാള്‍ അമേരിക്കക്ക് നഷ്ടം പറ്റാന്‍ പോകുന്നത് ഇനി ആ വെരിഫിക്കേഷന്‍ മൂലമാണ്. കാരണം നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ കൂട്ടരെ, ആ വെരിഫിക്കേഷനു വേണ്ടി അമേരിക്ക ഇനി എത്ര പണം ചെലവാക്കണം. ഇന്ത്യന്‍ മിലിട്ടറി ഈ ആയുധങ്ങള്‍ ഉപയോഗിക്കുന്നിടത്തൊക്കെ വെരിഫൈ ചെയ്യാന്‍ ആളെവിടണം. അതായത് ഇന്‍ഡ്യന്‍ മിലിട്ടറിയില്‍ അമേരിക്കക്കാരെ സ്ഥിരമാക്കണം!! ഈ കമ്മിണിസ്റ്റാള് വെറുതെ അമേരിക്കാ... അമേരിക്കാന്ന് പറഞ്ഞ് കരയണത് വെറുതെയാണെന്ന് എല്ലാര്‍ക്കും അറിയാലോ. ആ പഞ്ച പാവങ്ങള്‍ ബുദ്ധിയില്ലാണ്ട് കുറേ നഷ്ടം വരുന്ന കരാറുകളൊക്കെ ഉണ്ടാക്കി ഇന്‍ഡ്യയേയും മറ്റും ‘ഇന്നാ പിടിച്ചോ, രക്ഷപ്പെട്ടോന്നും’ പറഞ്ഞ്   കരയ്ക്കു കയറ്റാന്‍ നോക്കുമ്പൊ, കുറേ എണ്ണം അക്രമവുംകൊണ്ട് വരും, പറ്റൂല്ല ഞങ്ങള് രക്ഷപ്പെടൂല്ലാന്നും പറഞ്ഞ്. കഷ്ടം! അല്ലാണ്ടെന്താ പറയ്യാ...  നന്നാവാത്ത ഇനങ്ങള്‍!!!

ഇനി ഒരു നയം വ്യക്തമാക്കല്‍!

“'എന്‍ഡ്‌യൂസ്‌ വെരിഫിക്കേഷന്‍' എത്രത്തോളം അനുവദിക്കാമെന്നതില്‍ ഇന്ത്യയ്‌ക്ക്‌ വ്യക്തമായ നയമുണ്ട്‌. ഈ നയത്തില്‍നിന്നു വ്യതിചലിക്കുന്ന പ്രശ്‌നമില്ല- തരൂര്‍ വ്യക്തമാക്കി.”

ഓഹ്!, നമുക്ക് എന്തിലാ വ്യക്തമായ നയമില്ലാത്തേ? 1,2,3 കരാര്‍ അമേരിക്കക്കെതിരെ അമേരിക്ക ഉണ്ടാക്കിയ പാരയാണെന്നു തുടങ്ങിയ നയവികലതയൊക്കെ നാം തൊട്ടു മുന്നേയാണല്ലോ ഉദ്ദാരണം ചെയ്തുവിട്ടത്. നാണം കെട്ടവന്മാരുടെ ഓരോ ഉദ്ദാരണം!! കലിപ്പ് തീരണില്ല, ഹും!! 


അവര്‍ അമേരിക്കയെ വെള്ളം തൊടാതെ വിഴുങ്ങട്ടെ, നമുക്ക് അവരെയും വെള്ളം തൊടാതെ വിഴുങ്ങാം. ജയിപ്പിച്ചു വിട്ടില്ലേ. അനുഭവിച്ചു തീര്‍ക്കാം.
 

Read more...

ഒറീസ കത്തുമ്പോള്‍...

Thursday, August 28, 2008

ഓം ഭദ്രം കര്‍ണേഭി ശൃണുയാമ ദേവാഃ
ഭദ്രം പശ്യേമാക്ഷഭിര്‍യജത്രഃ
സ്ഥിരൈരങ്ഗൈഃസ്തുഷ്ടുവാം സസ്തനൂഭി
വ്യശേമ ദേവഹിതം യദായുഃ
സ്വസ്തി നഃ ഇന്ദ്രോ വൃദ്ധശ്രവാഃ
സ്വസ്തി നഃ പൂഷാഃ വിശ്വവേദാഃ
സ്വസ്തി ന സ്താര്‍ക്ഷ്യോ അരിഷ്ടനേമി
സ്വസ്തി നോ ബൃഹസ്പതിര്‍ധദാതുഃ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ


ഭദ്രമായതിനെ മാത്രം ഞങ്ങളുടെ കര്‍ണ്ണങ്ങള്‍ ശ്രവിക്കട്ടെ, ഭദ്രമായതിനെ മാത്രം ഞങ്ങളുടെ കണ്ണുകള്‍ കാണട്ടെ, ദേവഹിതമനുസരിച്ചുള്ള ആയുസ്സ്‌ ആരോഗ്യമുള്ള അംഗങ്ങളോടെ ഞങ്ങള്‍ ജീവിച്ചു തീര്‍ത്തിടട്ടെ,ഇന്ദ്രന്‍ നമുക്കു സ്വസ്തിയേകട്ടെ, (പൂഷാവ്‌) സൂര്യന്‍ നമുക്ക്‌ സ്വസ്തിയേകട്ടെ, ആസുരനാശകനായ താര്‍ക്ഷ്യന്‍ നമുക്കു സ്വസ്തിയേകട്ടെ, ദേവഗുരു ബൃഹസ്പതി നമുക്കു സ്വസ്തിയേകട്ടെ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

(മാണ്ഡൂക്യോപനിഷത്ത്- കടപ്പാട്-വിക്കിപീടിയ)

ഭദ്രമായതിനെ മാത്രം ഞങ്ങളുടെ കര്‍ണ്ണങ്ങള്‍ ശ്രവിക്കട്ടെ, ഭദ്രമായതിനെ മാത്രം ഞങ്ങളുടെ കണ്ണുകള്‍ കാണട്ടെ....

ഭദ്രമായതിനെ മാത്രം കാണുകയും ഭദ്രമായതിനെ മാത്രം കേള്‍ക്കുകയും ചെയ്താല്‍ മതി എന്ന് ഇന്നു നാമെത്തിനില്‍ക്കുന്ന കാലഘട്ടത്തില്‍ വാശി പിടിക്കുകയാണെങ്കില്‍ ഗാന്ധാരിയെപ്പോലെ കണ്ണുകള്‍ മൂടിക്കെട്ടുകയേ നിവൃത്തിയുള്ളൂ, കര്‍ണ്ണങ്ങളെ ബധിരമാക്കുകയേ നിവൃത്തിയുള്ളൂ... ചുറ്റിലും കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അശുഭവാര്‍ത്തകള്‍ മാത്രം.

എല്ലാം ദൈവത്തിനു വേണ്ടിയാണ്. പാതിരിയും മൌലവിയും യോഗീവര്യരുമൊക്കെ ദേവസേവയ്ക്കു വേണ്ടിയാണു മത്സരിക്കുന്നത്. മാനവ സേവ തന്നെയാണ് യഥാര്‍ത്ഥ മാധവ സേവയെന്ന് മറന്നു പോകുകയും ദൈവത്തിനു വേണ്ടി മനുഷ്യരെ ചുട്ടുകരിക്കാന്‍ വരെ ആഹ്വാനം ചെയ്യാനുള്ള അണീബലമുണ്ടാക്കുകയും ചെയ്യുക എന്നതിലേക്കെത്തി നില്‍ക്കുന്ന ഇവരുടെ മത്സരബുദ്ധിയും അതിനെ മുതലെടുത്ത് വോട്ടുബാങ്കുകളുണ്ടാക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളും അവര്‍ ചീറ്റുന്ന വിഷലിപ്ത വാക്യങ്ങളും നമ്മുടെ കാതുകളെ മലീമസമാക്കികൊണ്ടേയിരിക്കുന്നു.

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ…
എന്ന കീര്‍ത്തനം

ഒന്നായ നിന്നെയിഹ പലതായി കണ്ടളവി-
ലുണ്ടായ രോഷമതു കൊന്നാലും തീരുവതല്ലെന്ന് മാറ്റിയെഴുതേണ്ട രീതിയിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നു കാലം.

രണ്ടു പേര്‍ രണ്ടു പേരായിരിക്കുക എന്നതു സത്യമാണ്. രണ്ടുപേര്‍ക്ക് ഒരാളാവാന്‍ കഴിയില്ല എന്ന സത്യം നില്‍നില്‍ക്കുവോളം എല്ലാവരും ഒരേ രീതിയില്‍ ചിന്തിക്കുക, ഒരേ ഭക്ഷണം കഴിക്കുക, ഒരേ മതത്തില്‍ വിശ്വസിക്കുക ഇത്യാദികളൊന്നും നടപ്പിലാകുമെന്നും തോന്നുന്നില്ല. അതു കൊണ്ടു തന്നെയാണല്ലോ മതങ്ങള്‍ വിപുലങ്ങളാകും തോറും അവയില്‍ ഉപവിഭാഗങ്ങളും
തര്‍ക്കങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. എല്ലാ മതങ്ങളും പ്രചരിപ്പിക്കുന്നത് ഒറ്റ ദൈവത്തിലേക്കുള്ള മാര്‍ഗ്ഗം തന്നെയെന്ന അവബോധമെങ്കിലും ഉണ്ടാക്കാന്‍ മത മേലധികാരികള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ രാഷ്ട്രീയക്കാരുടെ മത മുതലെടുപ്പുകള്‍ അവസാനിക്കുകയും സമാധാനമുള്ള സമൂഹം രൂപവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തേനെ. എന്നാല്‍ ഇന്നു മതത്തിന്റെ കാവലാളന്മാര്‍ ചെയ്യുന്നതെന്താണ്:

Hindus are wounded for what?

There was no problem when Christians were not here in Paikia. With their numbers increasing, they forcefully took away Hindu girls and forced neo-converts to eat beef. They set several temples on fire. Be it Birupakhya Mahadev´s temple or temple at Malarimaha or my Ashram at Rupagoan, the Christians conspired to set them on fire. They threw mortal remains of cows on mandirs. Kondh tribal´s Goddess Dharani Mata´s places of worship in several villages were dishonoured. The sacred sword at a temple at Bramhanigaon was forcibly taken away by the converts who melted the sword in public and prepared their weapons. What was the need to do so?

But they are claiming service activities for the tribals?

Their only motivation is to convert the innocent tribal people through fraudulent means. In fact one entire village was converted to Christianity. They serve medicines claiming it to be the prasad of Jesus. After gaining confidence of the converts in large scale, they cheat people.

Let me ask the Church why in their orphanages they are rearing so many boys and girls? In the last so many decades the children who have grown up in orphanages, where have they gone? Have they been sent to foreign countries or sold at a price? Let them explain this.

“a group of villagers launched an attack on me at the instruction of Nayak. The attack was intended to kill me and thus eliminate me from the scene so that under the leadership of Nayak, the local Christians could carry on their "anti-national and anti-social work’ of illegal conversion without any hindrance in the area. This is the seventh time they have tried to murder me and I have survived because of divine grace.” (അവസാനം ദൈവത്തിന്റെ ശക്തി ക്ഷയിച്ചു!)

ഒറീസയില്‍ കൊല്ലപ്പെട്ട ഹിന്ദു മത കാവലാളായിരുന്ന ലക്ഷ്മണാനന്ദ സരസ്വതിയുമായുള്ള കൂടിക്കാഴ്ചയിലെ ഭാഗങ്ങളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. (കടപ്പാട്: http://www.hvk.org/articles/1004/31.html). ആത്മീയ സുഖങ്ങളൊക്കെ വെടിഞ്ഞ് സന്യാസം സ്വീകരിച്ച യോഗീ വര്യനില്‍ നിന്നുള്ള സൂക്തങ്ങള്‍. അതിലെ സത്യവും അസത്യവുമൊക്കെ വിരല്‍ ചൂണ്ടുന്നത് ദൈവത്തിലേക്കുള്ള പാതയിലേക്ക് കുഞ്ഞാടുകളെ നയിക്കുന്ന മിഷണറിപ്രവര്‍ത്തകരിലേക്കും.

1999 ജനുവരി 22ന് സ്റ്റെയിന്‍സ് എന്ന പിതാവിനേയും അയാളുടെ പുത്രന്മാരായ ഫിലിപ്പ്, തിമോത്തിമാരേയും ചുട്ടുകൊന്നതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കേണ്ടതെങ്ങിനെയെന്നുള്ള ചിന്താക്കുഴപ്പത്തിലിരിക്കുമ്പോഴായിരിക്കണം വിശ്വഹിന്ദു പരിഷകള്‍ക്ക് ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകം വീണുകിട്ടിയത്. മാവോവാദികളാണ് കൊന്നതെന്ന് സര്‍ക്കാര്‍ മീഡിയകളും മാവോ കേന്ദ്രങ്ങളും വ്യക്തമാക്കി എന്നിരിക്കിലും മതമെന്ന മോസ്റ്റ് എക്സ്പ്ലോസീവ് ആയുധം തന്നെ ഉപയോഗിച്ചേക്കാമെന്ന ഹിന്ദുത്വരാഷ്ട്രീയക്കാരന്റെ വാഴവെട്ടല്‍ നയം ‘മോഡി’സത്തിന്റെ വിജയ മാതൃക എവിടെയും എപ്പോഴും പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്കുള്ള ത്വരയേയും അതിനു പിന്നിലെ ഒളിഞ്ഞിരിക്കുന്ന ലക്ഷ്യത്തേയും വെളിവാക്കുന്നില്ലെന്നു പറയാനൊക്കില്ല തന്നെ. കിട്ടാവുന്ന ഒരവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനു മുങ്കൂട്ടി തയ്യാറാക്കിയ അജന്‍ഡയല്ലാതെ മറ്റെന്താണീ കലാപത്തിനു പിന്നില്‍. ബിജൂ ജനതാദളിനുള്ള പിന്തുണ പിന്‍‌വലിച്ച് ഒരു തെരഞ്ഞെടുപ്പ് മുന്നില്‍ വന്നാല്‍ ആരാണ് നേട്ടം കൊയ്യുക. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മതപരമായി വോട്ടുകുത്തിയാല്‍ ഏതു മതരാഷ്ട്രീയം പറയുന്നവനാണ് നേട്ടമുണ്ടാകുക?

എം.എ ബേബിയെപ്പോലൊരു വിദ്യഭ്യാസ മന്ത്രിയുണ്ടായിരുന്നെങ്കില്‍ ഒറീസക്ക് ഈ ഗതി വരില്ലായിരുന്നെന്ന് ഒരു സുഹൃത്ത് ഫലിതം പറയുന്നു. ചിരിക്കാനാകുന്നില്ല. 7-ാം സ്റ്റാന്‍ഡാര്‍ഡിലെ മതമില്ലാത്ത ജീവനെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയാല്‍ സര്‍ക്കാറിനെ ഒതുക്കാനെങ്കിലും എല്ലാ മതങ്ങളും ഒന്നിക്കുമെന്നും കലാപം ഒതുങ്ങുമെന്നുമാണ് അയാളുടെ കണ്ടെത്തല്‍.

ഇപ്പോള്‍ തന്നെ അയ്യായിരത്തിലധികം വീടുകളും അറനൂറിലധികം ദേവാലയങ്ങളും 22 ലധികം മനുഷ്യശരീരങ്ങളും ചുട്ടു ചാമ്പലായ ഈ കാലമേധത്തിന് പെട്ടെന്നൊരു അറുതിയുണ്ടാകുകയും ഒറീസ തികച്ചും ശാന്തമാകുകയും ചെയ്യണമേയെന്ന് ഏത് ദൈവത്തോടാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് അറിഞ്ഞൂടാ... എങ്കിലും അറിയാതെ പ്രാര്‍ത്ഥിച്ചു പോകുന്നു.

ശാന്തിഃ ശാന്തിഃ ശാന്തിഃ....

Read more...

ഇന്ത്യ ഇസ്രയേലിനുവേണ്ടി...

Tuesday, January 22, 2008

ഇന്ത്യ ഒരു ഉപഗ്രഹത്തെകൂടി (ടെക്സാര്‍) വിജയകരമായി വിക്ഷേപിച്ചെന്ന് കേള്‍ക്കുമ്പോള്‍ ഏത് ഇന്ത്യക്കാരനേയും പോലെ ഞാനും കോള്‍മയിര്‍ കൊള്ളേണ്ടതു തന്നെ. പക്ഷേ ഇസ്രായേലിന് ചാരപ്പണി നടത്തുന്നതിന്, ഇറാന്റെ സൈനിക, പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഈ രഹസ്യ വിക്ഷേപണം എന്ന് അറിയുമ്പോള്‍ ലജ്ജിച്ച് തലതാഴ്ത്താതിരിക്കുന്നതെങ്ങിനെ?

‘ഓ, ഇതിലെന്തിത്ര ലജ്ജിക്കാനിരിക്കുന്നു. ഇസ്രായേലിന് ഒരു ഉപഗ്രഹം വിക്ഷേപിക്കേണ്ടതുണ്ട്. അത് അവരുടെ ആവശ്യമാണ്. ‘മനസിലുണ്ടെങ്കില്‍ മനോരമ ക്ലാസിഫൈഡ്സിലുണ്ട്’ എന്നോ മറ്റോ അല്ലേ...മത്സരമല്ലേ, വിലകുറച്ചുകൊടുക്കാമെന്ന് പറഞ്ഞ മാര്‍ക്കറ്റിലേക്ക് അവര് വന്നുകാണും. ബഹിരാകാശത്തെത്തിക്കുക എന്നതല്ലേ നമ്മുടെ കരാറ്. കച്ചവടക്കാരന് മറ്റെന്തെങ്കിലും നോക്കാനുണ്ടോ. ലാഭം ഉണ്ടോ ഇല്ലിയോ എന്ന് നോക്കിയാല്‍ പോരേ നമുക്ക്...’എന്ന് ചോദിക്കുന്നവരും കാണും. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന നമ്മുടെ രാജ്യത്തിന് ലാഭമുണ്ടാക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗം കൂട്ടികൊടുപ്പല്ലേ എന്ന് ഈ ‘സാമ്പത്തിക ബുദ്ധിജീവികള്‍’ എന്നാണാവോ തിരിച്ചറിയുന്നത്.

അമേരിക്കാവൊക്കെ പണമുണ്ടാക്കുന്നത് ഇങ്ങിനെയൊക്കെ തന്നെയല്ലേ, അതുകൊണ്ടല്ലേ അമേരിക്ക ഇന്ത്യയുടെ ഈ നീക്കത്തെ എതിര്‍ത്തത് എന്നല്ലേ അടുത്ത ചോദ്യം. കൂട്ടികൊടുപ്പ് അമേരിക്കാവിന്റെ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്.

സഞ്ചാരികളില്‍ നിന്നും കേട്ടും വായിച്ചും അറിഞ്ഞ, പ്രകൃതിവിഭവങ്ങളാലും സമ്പത്തിനാലും പ്രതാ‍പികളായ ഇന്ത്യയുമായി കച്ചവടബന്ധത്തിലേര്‍പ്പെടാന്‍ യൂറോപ്പില്‍നിന്നൊരു സമുദ്രപാതകണ്ടെത്താന്‍ ഇറങ്ങിതിരിച്ച അമരിഗോ വെസ്പുച്ചി തിരിച്ചു ചെന്നത് കുറച്ച് കാട്ടുകോഴികളേയും കാട്ടുജാതിക്കാരേയും കൊണ്ടാണത്രേ. ഇന്ത്യയിലൊരു ചുക്കുമില്ല എന്ന്‍ പറഞ്ഞ വെസ്പുച്ചിയെ തിരുത്തിയത് പിന്നെയും നൂറ്റാണ്ടുകള്‍ കഴിഞ്ഞ് കൊളംബസാണത്രേ. വെസ്പുച്ചി പോയത് അമേരിക്കയിലേക്കാണെന്ന് അപ്പോഴാണത്രേ മനസിലാകുന്നത്. എന്തായാലും വെസ്പുച്ചിയുടെ സ്മരണക്കായി അമേരിക്ക എന്ന പേര് ആ സ്ഥലത്തിന് നല്‍കിയതോടൊപ്പം കുറേ വെള്ളക്കാരെ യൂറോപ്പില്‍ നിന്ന് അങ്ങോട്ട് കയറ്റിയയക്കുകയും അവര്‍ അവിടുത്തെ കറുത്ത വര്‍ഗ്ഗക്കാരെ അടിമകളാക്കി മാറ്റുകയും ചെയ്തുവെന്നത് പിന്നത്തെ കഥ. അവിടെ തുടങ്ങുന്നു കയ്യേറ്റവും കൂട്ടികൊടുപ്പും. ആ അമേരിക്കക്കാരന്റെ സംസ്കാരത്തെ നമ്മുടെ സംസ്കാരം കൊണ്ട് താരതമ്യം ചെയ്യാനൊക്കില്ല. അതുകൊണ്ട് തന്നെ ഭരണത്തിലിരിക്കുന്നതും അല്ലാത്തതുമായ വാലാട്ടിപട്ടികളുടെ ഇത്തരം നീക്കങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കാന്‍ മറ്റുരാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ടുവന്നെങ്കിലെന്ന് ആശിക്കുന്നു.

Read more...

ടി.പത്മനാഭനും യാത്രാവിവരണവും

Tuesday, January 15, 2008

യാത്രാവിവരണങ്ങള്‍ ഏത് തെണ്ടിക്കുമെഴുതാവുന്നതാണെന്നും അതുകൊണ്ടാണ് താന്‍ യാത്രാവിവരണം എഴുതാത്തതെന്നും ടി.പത്മനാഭന്‍. അവാര്‍ഡുകളിലും സ്ഥാനമാനങ്ങളിലും തനിക്കുള്ള അലര്‍ജി വ്യക്തമാക്കിയതിനു ശേഷമാണത്രേ ഇദ്ദേഹം ഇങ്ങിനെ പറഞ്ഞത്. എന്തായാലും വെടി അകാശത്തേക്കല്ല.

:))) ബൂലോകത്തിലെ യാത്രാവിവരണങ്ങള്‍ കണ്ടോ എന്തോ?:):)

Read more...

ഫ! മാധ്യമം

Sunday, December 2, 2007

തസ്ലീമനസ്രിന്‍ എന്ന വെറും ഒരു ഗൈനോക്കോളജിസ്റ്റിനെ, അതും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ജന്മനാട് പുറംതള്ളിയ കൊടും ഭീകരയെ ചെല്ലും ചെലവും കൊടുത്ത് ഭാരതസര്‍ക്കാര്‍ എന്തിനു പോറ്റണമെന്ന് മാധ്യമം മുഖപ്രസംഗമെഴുതിയിരിക്കുന്നു. മാധ്യമം പത്രത്തിന്റേയും ആഴ്ചപതിപ്പിന്റേയും താളില്‍ പൊതിഞ്ഞ കടല കൊറിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാല്‍ ലജ്ജയില്‍ പൊതിഞ്ഞുകിട്ടിയിട്ടില്ല. മാധ്യമത്തിലും ലജ്ജയിലും കടല കൊറിക്കാന്‍ സാധിച്ചിട്ടുള്ളവരുണ്ടെങ്കില്‍(?) ആ രുചി വ്യത്യാസമൊന്ന് മാധ്യമത്തിന് പറഞ്ഞുകൊടുക്കൂ...

Read more...

പൊന്നാനി ഒരാഴ്ച തരിപ്പില്‍!!!

Saturday, February 10, 2007

ഒരാഴ്ച്ച മുമ്പാണ്‌ സംഭവം. ആളുകളൊക്കെ കടപ്പുറത്തേക്ക്‌ ഓടുന്നു. സംഭവമന്വേഷിക്കാലോന്ന് കരുതി ഞാനൊരാളുടെ പുറകില്‌ കൂടി. പറയാനൊന്നും അയാള്‍ക്ക്‌ നേരമുണ്ടായിരുന്നില്ല. എങ്കിലും പറഞ്ഞൊപ്പിച്ചു. കടാപ്പുറത്ത്‌ ഒര്‌ ബോട്ട്‌ അടിഞ്ഞിട്ടുണ്ടത്രേ, നിറയെ മദ്യവുമായിട്ട്‌. ആളുകള്‌ ഓടുന്നത്‌ കിട്ടുന്നത്‌ ഒപ്പിക്കുവാനാണണത്രേ. മദ്യമേയ്‌... പൊന്നാനി ഒരാഴ്ച തരിപ്പില്‍. ഹെന്റമ്മോ...

Read more...

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP