പൊന്നാനി ഒരാഴ്ച തരിപ്പില്‍!!!

Saturday, February 10, 2007

ഒരാഴ്ച്ച മുമ്പാണ്‌ സംഭവം. ആളുകളൊക്കെ കടപ്പുറത്തേക്ക്‌ ഓടുന്നു. സംഭവമന്വേഷിക്കാലോന്ന് കരുതി ഞാനൊരാളുടെ പുറകില്‌ കൂടി. പറയാനൊന്നും അയാള്‍ക്ക്‌ നേരമുണ്ടായിരുന്നില്ല. എങ്കിലും പറഞ്ഞൊപ്പിച്ചു. കടാപ്പുറത്ത്‌ ഒര്‌ ബോട്ട്‌ അടിഞ്ഞിട്ടുണ്ടത്രേ, നിറയെ മദ്യവുമായിട്ട്‌. ആളുകള്‌ ഓടുന്നത്‌ കിട്ടുന്നത്‌ ഒപ്പിക്കുവാനാണണത്രേ. മദ്യമേയ്‌... പൊന്നാനി ഒരാഴ്ച തരിപ്പില്‍. ഹെന്റമ്മോ...

4 comments:

കിനാവ്‌ February 10, 2007 at 8:48 AM  

കടാപ്പുറത്ത്‌ ഒര്‌ ബോട്ട്‌ അടിഞ്ഞിട്ടുണ്ടത്രേ, നിറയെ മദ്യവുമായിട്ട്‌.
new post....newpost....new post.....

പൊന്നാനി February 10, 2007 at 10:31 AM  

എന്‍റെ കിനാവേ ..
ചന്തപ്പടിയില്‍ പള്ളിവന്ന കഥ അറിയുമല്ലോ ?
ചന്തപ്പടിയില്‍ ആര്‍.വി. കെട്ടിടത്തിന്‍റെ പിന്നിലേക്ക് അന്നതിന്‍റെ അപ്പുറത്ത് നിന്നിരുന്ന ബ്രാണ്ടി ഷോപ്പ് മാറ്റാന്‍ മുസ്ലിം ലീഗ് നേതാവ് ഹുസൈന്‍ കോയ തങ്ങള്‍ ചെയര്‍മാനായിരുന്ന അന്നത്തെ ഭരണ സമിതി അനുവാദം നല്‍കി, അങ്ങനെ ബ്രാണ്ടി ഷോപ്പ് മാറ്റാനുള്ള ഒരുക്കം നടക്കുന്നതിനിടെ ചില മുതലാളിമാര്‍ക്ക് അതൊരു പ്രശനമാവുമെന്ന് കരുതി ഉടനെ ഒരു ഗര്‍ഭം കലക്കി എന്നറിയപ്പെടുന്നൊരു ഡോക്ടറുടെ കെട്ടിടത്തില്‍ ഒരെറ്റ സുപ്രഭാതത്തില്‍ പള്ളി സ്ഥാപിച്ചു ... പിന്നെ പ്രചാരണം പള്ളിയുടെ അടുത്ത് മദ്യഷാപ്പ് ... മൃദുലവികാരികള്‍ (പവങ്ങളായ അവരുടെ വികാരങ്ങളെ ഇളക്കി വിട്ടു എന്നു പറയാം)ഓടിക്കൂടി ജാഥയായി വന്ന് മാറ്റികൊണ്ടിരിക്കുന്ന മദ്യഷാപ്പ് അടിച്ചു തകര്‍ത്തു,വിവരമറിഞ്ഞ പോലിസ് സ്ഥലത്തത്തുന്നത് കണ്ട ജനകൂട്ടം തലങ്ങും വിലങ്ങും ഓടി .. ഓടുന്നവന്‍റെ അരയില്‍ നിന്ന് പൈന്‍റും ഫുളും വീണുരുണ്ട് പൊട്ടി ചിതറി ഇതുകണ്ടു നിന്ന ഞാനടക്കമുള്ളവര്‍ മൂക്കത്ത് വിരല്‍ വെച്ചു ..

സുനീഷ് തോമസ് / SUNISH THOMAS June 29, 2007 at 9:08 PM  

കേരളത്തില്‍ ബാറുകളില്ലാത്ത ഒരേയൊരു നഗരസഭയാണു പൊന്നാനി. അറിയാമോ?
അതിനുകൂടി വേസ്റ്റ് അവിടെയുണ്ട്. ചന്തപ്പടി മുതല്‍ ജങ്കാര്‍ ജെട്ടി വരെ എത്തുമ്പോളേയ്ക്കും നമ്മടെ കഥ കഴിയും!!

മന്‍സുര്‍ September 7, 2007 at 6:06 PM  

പ്രിയ കിനാവേ

ഓ കഷ്ടം ഇവിടെയായ് പോയി.....അല്ലെങ്കില്‍ ഞാനും പൊന്നാനിയില്‍ വന്നൊന്ന് പൊന്നാകുമായിരുന്നു....


മന്‍സൂര്‍,നിലംബൂര്‍

Post a Comment

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP