ഫ! മാധ്യമം

Sunday, December 2, 2007

തസ്ലീമനസ്രിന്‍ എന്ന വെറും ഒരു ഗൈനോക്കോളജിസ്റ്റിനെ, അതും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ജന്മനാട് പുറംതള്ളിയ കൊടും ഭീകരയെ ചെല്ലും ചെലവും കൊടുത്ത് ഭാരതസര്‍ക്കാര്‍ എന്തിനു പോറ്റണമെന്ന് മാധ്യമം മുഖപ്രസംഗമെഴുതിയിരിക്കുന്നു. മാധ്യമം പത്രത്തിന്റേയും ആഴ്ചപതിപ്പിന്റേയും താളില്‍ പൊതിഞ്ഞ കടല കൊറിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാല്‍ ലജ്ജയില്‍ പൊതിഞ്ഞുകിട്ടിയിട്ടില്ല. മാധ്യമത്തിലും ലജ്ജയിലും കടല കൊറിക്കാന്‍ സാധിച്ചിട്ടുള്ളവരുണ്ടെങ്കില്‍(?) ആ രുചി വ്യത്യാസമൊന്ന് മാധ്യമത്തിന് പറഞ്ഞുകൊടുക്കൂ...

15 comments:

കിനാവ് December 2, 2007 at 7:28 PM  

മാധ്യമം പത്രത്തിന്റേയും ആഴ്ചപതിപ്പിന്റേയും താളില്‍ പൊതിഞ്ഞ കടല കൊറിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാല്‍ ലജ്ജയില്‍ പൊതിഞ്ഞുകിട്ടിയിട്ടില്ല.

sajesh December 2, 2007 at 10:45 PM  

Madhyamam is a petro dollar sponsored, pseudo leftist magazine.

One Swallow December 3, 2007 at 10:16 AM  

മാധ്യമത്തെ ഇപ്പഴേ മനസ്സിലായൊള്ളോ?

സനാതനന്‍ December 3, 2007 at 10:23 AM  

കിനാവ് എന്ന പേര് നിങ്ങള്‍ക്കു ചേരില്ലിനിമേല്‍ :)

മഹിമ December 3, 2007 at 11:17 AM  

കിനാവേ,

പിന്നെന്താ കരുതിയത്? മാധ്യമം ഒരു ഇടതുപക്ഷ പത്രമാണെന്നോ? ഇന്ത്യയിലെ, ന്യൂനപക്ഷ വര്‍ഗീയവാദികളുടെ ആദ്യസംഘടനയുടെ കേരളത്തിലെ മുഖപ്പത്രമാണത്.
പക്ഷെ, അവരുടെ ഒട്ടൂ‍മിക്ക റിപ്പോര്‍ട്ടുകളും മറ്റുപത്രങ്ങളെ അപേക്ഷിച്ച്, 70% മേല്‍ സത്യസന്ധമായിരിക്കും. അവര്‍ക്ക് പ്രത്യേഗിച്ച് താല്പര്യമില്ലാത്ത സംഭവങ്ങളൊഴിച്ച്!
മറ്റൊരുകാരയം, അതി റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള സ്വാതന്ത്ര്യമാണ്. പിന്നെ, പഴയകാല ചില നക്സല്‍ പ്രവര്‍ത്തകരും തീവ്ര ഇടതുപക്ഷപ്രവര്‍ത്തകരും ലേഖകന്മാരായുണ്ട് എന്നതും ഈ പത്രത്തിന്റെ പ്രത്ര്യേകതയാണ്.

മന്‍സുര്‍ December 3, 2007 at 7:08 PM  

കിനാവ്‌....

പത്ര ധര്‍മ്മം അതൊക്കെ പണ്ടായിരുന്നു..

ഇന്ന്‌ അതൊന്നുമില്ല മാഷേ എല്ലാവര്‍ക്കും ശ്രദ്ധിക്കപ്പെടണം
വര്‍ത്ത സത്യമല്ലെങ്കിലും പത്രം വിറ്റാല്‍ മതി എന്ന ചിന്ത

നന്‍മകള്‍ നേരുന്നു

ഉപാസന | Upasana December 3, 2007 at 7:13 PM  

പണ്ട് മുസ്ലിം കിഡ്നി വേണമെന്ന് പരസ്യം കൊടുത്തവരാണേ കിനാവ് മാധ്യമം പത്രം
:)
ഉപാസന

Anonymous,  December 3, 2007 at 7:45 PM  

മാധ്യമം പത്രത്തിന്റേയും ആഴ്ചപതിപ്പിന്റേയും താളില്‍ പൊതിഞ്ഞ കടല കൊറിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാല്‍ സ്വകാര്യമായി കാമ്പസുകളുടെ മുന്നില്‍ വിറ്റിരുന്ന "അതിരസം കുഞ്ഞന്നാമ്മ കൊച്ചു പുസ്തകത്തിന്റെ താളില്‍ പൊതിഞ്ഞുകിട്ടിയിട്ടില്ല

കിനാവ് December 3, 2007 at 7:56 PM  

ഒരു എഴുത്തുകാരിയെ എഴുത്തുകാരിയാ? എന്ന്, കേരളത്തിലെ ഒരു പ്രധാനപത്രമായിട്ടും മാധ്യമം ലാ‍ഘവത്തോടുകൂടിചോദിച്ചപ്പോള്‍ തോന്നിയ വികാരമാണ്. ആദര്‍ശമൊക്കെയുണ്ടെങ്കിലും മനോരമയേക്കാള്‍ ഒട്ടും പിറകിലൊന്നുമല്ല ആളെ പറ്റിക്കുന്ന കാര്യത്തില്‍ മാധ്യമമെന്ന് അറിയാം. കിഡ്നിയ്ക്ക് മതപ്പൊരുത്തം നോക്കുന്നതൊക്കെ കാടത്തരമാണ്. എന്തുചെയ്യാം...

കിനാവ് December 3, 2007 at 8:02 PM  

ഹോ അനോണീ ലജ്ജ അത്ര പൈങ്കിളിയാണെന്ന് പറയാന്‍ തനിക്കെന്തിനാ അനോണിത്തം? ലോകം മുഴുവന്‍ ഒരു പൈങ്കിളി വിറ്റഴിഞ്ഞെങ്കില്‍ അതിലെന്തോ ഇല്ലേ അനോണീ. തെമ്മാടിത്തം മുഴുവന്‍ ചെയ്തു വച്ചിട്ട് പുറം ലോകം അറിയുമ്പോള്‍ ചൊറിയുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ചിത്രകാരന്‍chithrakaran December 24, 2007 at 2:22 PM  

ആട്ടിന്തോലണിഞ്ഞ ചെന്നായ മാദ്യമത്തിന്റെ അകത്തെ പേജിലിരുന്നെങ്കിലും ഒന്നു കാറ്റുകൊള്ളുകയോ,ഓരിയിടുകയോ ചെയ്യട്ടെ.
എന്തു പത്രധര്‍മ്മം പ്രസംഗിച്ചാലും വര്‍ഗ്ഗീയത വര്‍ഗ്ഗീയത തന്നെയാണ്.
കിനാവിനും,കുടുംബത്തിനും ക്രിസ്തുംസ് -പുതുവര്‍ഷാശംസകള്‍!!!

കിനാവ് December 24, 2007 at 7:04 PM  

ചിത്രകാ‍രനും ബൂലോകത്തെ മുഴുവന്‍ അംഗങ്ങള്‍ക്കും ക്രിസ്തുംസ് -പുതുവര്‍ഷാശംസകള്‍!!!

നിലാവര്‍ നിസ January 3, 2008 at 2:00 PM  

മറ്റെല്ലാ വിഷയങ്ങളിലും ‘മാറ്റ‘ത്തിന്റെയൊപ്പം നില്‍ക്കുകയും മതം എന്ന തൊട്ടാ‍ല്‍പ്പൊള്ളുന്ന വിഷയം വരുമ്പോള്‍ ഇപ്പറഞ്ഞ പുരോഗമനവാദമൊക്കെ ചുരുട്ടി തലയണയാക്കുകയും ചെയ്യുന്ന മാധ്യമത്തെ നമ്മളൊക്കെ കണ്ടതല്ലേ.. അതിലൊന്നു മാത്രം ഈ നിലപാട്.. നോ അത്ഭുതം..

mayavi January 17, 2008 at 7:55 PM  

Madhyamam is a petro dollar sponsored, pseudo leftist magazine.

Post a Comment

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP