തിരൂരിനെ കലാപഭൂമിയാക്കരുതേ

Wednesday, January 24, 2007

“സ്കോറെത്ര”
“അവരാറ് ഇവരെട്ട്”
രണ്ട് സുഹൃത്തുക്കളുടേതാണ് കമന്റ്
ഫുട്ബോളുകളിയായിരിക്കുമെന്ന് കരുതി കാതോര്‍ത്തപ്പോഴാണ് സംഗതി കളിയല്ലെന്ന് മനസ്സിലായത്.
തിരൂരിലെ ആര്‍‌എസ്‌എസ് എന്‍‌ഡി‌എഫ് സംഘട്ടനത്തില്‍ വെട്ടേറ്റവരുടെ കണക്കാണ് അവര് പറയുന്നത്. എന്തു ലാഘവത്തോടെ. കൊലപാതകങ്ങള്‍ വീരവല്‍ക്കരിക്കപ്പെട്ട കാലഘട്ടത്തില്‍ ഇതൊക്കെ പ്രതീക്ഷിക്കാം അല്ലേ.
ഇന്ന് കാലത്തും നാല് പേര്‍ക്ക് വെട്ടേറ്റിരിക്കുന്നുവത്രേ! മൊട്ടോര്‍ബൈക്കുകള്‍ക്ക് നിരോധനമാണ്. റോഡുമുഴുവന്‍ ചെക്കിങ്ങും. രണ്ട് പേരില്‍കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. എന്നിട്ടും ഇന്ന്‍ നാലുപേര്‍ക്ക് വെട്ടേറ്റെന്ന്!
മതത്തിന്റെയും രാഷ്ട്രീയത്തിന്റേയും പേരില്‍ കൊലപാതകങ്ങള്‍ പെരുകുന്നതിന് ആരാണ് കാരണക്കാര്‍. നാമൊക്കെ പൂവിട്ട് പൂജിക്കുന്ന ചിലരൊക്കെ തന്നെയായിരിക്കും അവക്കു പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഭരണകൂടത്തിന് കഴിയാത്തതെന്തേ?
വോട്ടുബാങ്കിനും ബാങ്കുബാലന്‍സിനുംവേണ്ടി രാഷ്ട്രസേവ ചെയ്യുന്നവരേ നിങ്ങളോടൊരപേക്ഷ ”നാടിനെ കലാപഭൂമിയാക്കരുതേ നിങ്ങള്‍”

12 comments:

സജീവ് കടവനാട് January 24, 2007 at 2:26 PM  

"തിരൂരിനെ കലാപഭൂമിയാക്കരുതേ"
“സ്കോറെത്ര”
“അവരാറ് ഇവരെട്ട്”
രണ്ട് സുഹൃത്തുക്കളുടേതാണ് കമന്റ്
ഫുട്ബോളുകളിയായിരിക്കുമെന്ന് കരുതി കാതോര്‍ത്തപ്പോഴാണ് സംഗതി കളിയല്ലെന്ന് മനസ്സിലായത്.
തിരൂരിലെ ആര്‍‌എസ്‌എസ് എന്‍‌ഡി‌എഫ് സംഘട്ടനത്തില്‍ വെട്ടേറ്റവരുടെ കണക്കാണ് അവര് പറയുന്നത്. എന്തു ലാഘവത്തോടെ.
ഒരു പുതിയ പോസ്റ്റ്

chithrakaran ചിത്രകാരന്‍ January 24, 2007 at 3:32 PM  

പ്രിയ കിനാവെ , പ്രസക്തമായ പോസ്റ്റ്‌.
ഇതൊക്കെ ഹൃദയവ്യഥയുള്ളവനെപ്പൊലെ മാറിനിന്ന് ആലങ്കാരിക ഭാഷയില്‍(താങ്കള്‍ അങ്ങനെ പറഞ്ഞുവെന്നല്ല)പറഞ്ഞാല്‍ ലൊകാവസാനം വരെ ഇതൊക്കെ തുടരും.
പച്ചമലയാളത്തില്‍ ആറും, എട്ടും പതിനാല്‌ മലയാളികളായ മനുക്ഷ്യരെ ഇസ്ലാമിക വര്‍ഗ്ഗീയവാദികളും അവരെ പ്രതിരൊധിക്കുന്നവരുംകൂടി വെട്ടിക്കൊന്നു എന്നുതന്നെ പറയണം. കാഴ്ച്ചക്കാരനായ മലയാളി സഹൊദരങ്ങള്‍ക്ക്‌ സഹികെടുന്നു എന്ന് ഭരിക്കുന്നവനു തൊന്നണം. അതിന്‌ പച്ച മലയാളം തന്നെ വേണം എന്നാണ്‌ ചിത്രകാരന്റെ അഭിപ്രായം.

Unknown January 24, 2007 at 4:45 PM  

‘’Wednesday, January 17, 2007
മദനിയെക്കുറിച്ചൊരു റൂമര്‍

ഇന്നലെ അര്‍ദ്ധരാത്രിക്ക്‌ ഒരുഫോണ്‍കോള്‌. ഒരു സുഹൃത്താണ്‌. കോയമ്പത്തൂര്‌ ജയിലില്‌ മദനിയെ തല്ലിക്കൊന്നെന്ന്. കേരളം കലാപത്തിലേക്കെന്ന്. പിന്നെ വിളിച്ചവരൊക്കെ പറഞ്ഞു അവരും അങ്ങിനെയൊരു റൂമറ്‌ കേട്ടെന്ന്. എന്റെ ഒരു സുഹൃത്ത്‌ ചെന്നൈയിലേക്ക്‌ പോകേണ്ടിയിരുന്നത്‌ മാറ്റിവച്ചു. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ അറിഞ്ഞവരിലൊക്കെ. ടി.വിയിലും മറ്റും സംഭവത്തെക്കുറിച്ച്‌ ഒന്നുമില്ലായിരുന്നു. നേരം വെളുത്തപ്പോള്‍ ഇന്‍ഡ്യാവിഷനില്‍ ഫ്ലാഷുണ്ടായിരുന്നത്രേ വെറും റൂമറാണെന്ന്. ഞാന്‍ ചെന്നൈയിലേക്കു പോകാനിരുന്ന സുഹൃത്തിനെ വിളിച്ചു പറഞ്ഞു. "ഇല്ല ഞാനൊരാഴ്ച്ചത്തേക്ക്‌ എങ്ങോട്ടുമില്ല". ആരാണീ റൂമറിനു പിന്നെലെന്നോ എന്താണ്‌ ഉദ്ദേശ്യമെന്നോ അറിഞ്ഞൂട. ഒന്നുകില്‍ ആരുടേയോ തമാശ. അല്ലെങ്കില്‍ മറ്റ്‌ എന്തോ ഹിഡ്ഡന്‍ അജണ്ട. രണ്ടാമത്തേതിനാണ്‌ കൂടുതല്‍ സാദ്ധ്യതയെന്ന് കരുതുന്നതില്‍ ന്യായമില്ലാതില്ല, അല്ലേ... പ്രത്യേകിച്ചും ആയുധവേട്ടയുടെ കഥകള്‍ പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍.‘

മുകളിലുള്ളത് താങ്കള്‍ ഒരാഴ്ച മുന്‍പ് കുറിച്ച പോസ്റ്റല്ലേ?.
അതില്‍ താങ്കള്‍ പ്രകടിപ്പിച്ച സംശയം ഇതാ ഒരാഴ്ച്ചയ്ക്കകം പ്രാവര്‍ത്തികമാക്കിയിരിക്കുന്നു,അന്നത്തെ ശ്രമം വിഫലമായിപ്പോയെങ്കിലും.

ഇതൊക്കെ ചെയ്യുന്നതാരായാലും അവരൊരിക്കലും ദൈവത്തിനു വേണ്ടപ്പെട്ടവരായിരിക്കില്ല എന്നു മാത്രം എല്ലാവരും മനസ്സിലാക്കുക.

സജീവ് കടവനാട് January 25, 2007 at 10:11 AM  

പൊതുവാളന്‍ചേട്ടന്‍, ചിത്രകാരന്‍ പോസ്റ്റ് വായിച്ചതിനും കമന്റിട്ടതിനും നന്ദി.
പിന്നെ ദൈവത്തിനു വേണ്ടപ്പെട്ടവര്‍, വേണ്ടപ്പെടാത്തവര്‍ തുടങ്ങിയ കാറ്റഗറൈസേഷന്‍ എന്നൊക്കെപ്പറഞ്ഞ് എല്ലാം ദൈവം നോക്കിക്കൊള്ളും എന്നു പറഞ്ഞ് നമുക്ക് ഒഴിഞ്ഞ് മാറാനൊക്കുമോ.
ചിത്രകാരന്‍ പറഞ്ഞത് ‘ഇസ്ലാമിക വര്‍ഗ്ഗീയവാദികളും അവരെ പ്രതിരൊധിക്കുന്നവരുംകൂടി ‘ എന്നത് ഒരു വിഭാഗത്തെ ന്യായീകരിക്കലായിട്ട് എനിക്കു തോന്നുന്നു.
നാം എന്തിന് പക്ഷം പിടിക്കണം. അല്ലെങ്കില്‍ നമുക്ക് സമാധാനത്തിന്റേയും സ്നേഹത്തിന്റേയും പക്ഷം പിടിച്ചു കൂടെ? ജാതി മത വര്‍ഗ്ഗങ്ങളെ മാറ്റിനിര്‍ത്തിയിട്ട്.

Anonymous,  January 25, 2007 at 11:13 AM  

പ്രശ്നങ്ങള്‍ അസൂത്രിതമായി ഉണ്ടാക്കുന്നതാണ`..എവിടെയോ Plan കളൊക്കെ എന്നേ വരപ്പെട്ടിട്ടുണ്ടാവും
‘ഇസ്ലാമിക വര്‍ഗ്ഗീയവാദികളും അവരെ പ്രതിരൊധിക്കുന്നവരുംകൂടി ‘

സജീവ് കടവനാട് January 25, 2007 at 5:21 PM  

ഒയാസിസെ,
‘ഇസ്ലാമിക വര്‍ഗ്ഗീയവാദികളും ഹിന്ദുവര്‍ഗ്ഗീയവാദികളും‘ എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതമെന്ന് എനിക്കു തോന്നുന്നു.

സജീവ് കടവനാട് January 25, 2007 at 5:22 PM  

ഒയാസിസെ, ബ്ലോഗ് വായിച്ചതിനും കമന്റിയതിനും നന്ദി.

Anonymous,  January 26, 2007 at 5:22 PM  

അതു തന്നെയാണു കിനാവെ ഉചിതം...
ഞാന്‍ ചിത്രകാരനിട്ട്‌ ഒരു തട്ട്‌ കൊടുക്കാന്‍ വെണ്ടിയല്ലേ അങ്ങനെ മനപൂര്‍വ്വം പ്രയോഗിച്ചത്‌...

വിഷ്ണു പ്രസാദ് January 26, 2007 at 6:31 PM  

മതം, ജാതി...ഇതൊക്കെ മനുഷ്യര്‍ക്ക് എന്തിനാണെന്ന് ആത്മാര്‍ഥമായി ഒന്ന് എല്ലാവരും പുനരാലോചിക്കാന്‍ സമയമായി.ബാംഗ്ലൂര്‍ കലാപത്തില്‍ ഒരു കുട്ടിയാണ് മരിച്ചത്.ഈ വിഷം നാമെന്തിന് പേറണം?

സജീവ് കടവനാട് January 27, 2007 at 10:34 AM  

മതം, ജാതി...ഇതൊക്കെ മനുഷ്യര്‍ക്ക് എന്തിനാണെന്ന് ആത്മാര്‍ഥമായി ഒന്ന് എല്ലാവരും പുനരാലോചിക്കാന്‍ സമയമായി.ബാംഗ്ലൂര്‍ കലാപത്തില്‍ ഒരു കുട്ടിയാണ് മരിച്ചത്.ഈ വിഷം നാമെന്തിന് പേറണം?
വിഷ്ണുപ്രസാദ് ചേട്ടാ‍,
ഇത് വിഷമല്ല അമൃതാണെന്ന് പറഞ്ഞു നടക്കുന്ന ഒരുപാടുപേര്‍ നമുക്കുചുറ്റിലുമുണ്ട്. എല്ലാം ദൈവം പ്ലാന്‍ ചെയ്തുവച്ചിരിക്കുന്നുവെന്നും നമുക്കൊന്നും അതില്‍ യാതൊരു റോളുമില്ലെന്നും അവര്‍ പറയും. പിന്നെയും എതിര്‍ത്താല്‍ വിഷത്തിന്റെ കാഠിന്യം നമ്മളുമറിയും.
ഒയാസിസേ,
എല്ലാരുംകൂടി ചിത്രകാരനിട്ടിങിനെ തട്ടിയാല്‍ ചിത്രകാരന്‍ ചിത്രത്തിലൊതുങ്ങുമോ?

വിചാരം February 9, 2007 at 3:22 PM  

ദൈവത്തിനെന്തിന് മതം ഇത് ചോദിച്ച ഞാന്‍ തീവ്രവാദി അതാണ് ലോകം ചങ്ങാതി

ഞാനും ഒരു പൊന്നാനിക്കാരന്‍ നീ പഠിച്ച എം.ഐ.എച്ച്.എസിലും .... സ്കോളറിലും പഠിച്ചവന്‍
താല്‍‍പര്യമുണ്ടെങ്കില്‍ നമ്മുടേ പൊന്നാനി ബ്ലോഗില്‍ ഒരുമിച്ചെഴുതാം
എന്‍റെ ബ്ലോഗ് ജീവിതമൊരു തീര്‍ത്ഥയാത്ര
http://yaathrakal.blogspot.com/

Post a Comment

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP