മദനിയെക്കുറിച്ചൊരു റൂമര്‍

Wednesday, January 17, 2007

ഇന്നലെ അര്‍ദ്ധരാത്രിക്ക്‌ ഒരുഫോണ്‍കോള്‌. ഒരു സുഹൃത്താണ്‌. കോയമ്പത്തൂര്‌ ജയിലില്‌ മദനിയെ തല്ലിക്കൊന്നെന്ന്. കേരളം കലാപത്തിലേക്കെന്ന്. പിന്നെ വിളിച്ചവരൊക്കെ പറഞ്ഞു അവരും അങ്ങിനെയൊരു റൂമറ്‌ കേട്ടെന്ന്. എന്റെ ഒരു സുഹൃത്ത്‌ ചെന്നൈയിലേക്ക്‌ പോകേണ്ടിയിരുന്നത്‌ മാറ്റിവച്ചു. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ അറിഞ്ഞവരിലൊക്കെ. ടി.വിയിലും മറ്റും സംഭവത്തെക്കുറിച്ച്‌ ഒന്നുമില്ലായിരുന്നു. നേരം വെളുത്തപ്പോള്‍ ഇന്‍ഡ്യാവിഷനില്‍ ഫ്ലാഷുണ്ടായിരുന്നത്രേ വെറും റൂമറാണെന്ന്. ഞാന്‍ ചെന്നൈയിലേക്കു പോകാനിരുന്ന സുഹൃത്തിനെ വിളിച്ചു പറഞ്ഞു. "ഇല്ല ഞാനൊരാഴ്ച്ചത്തേക്ക്‌ എങ്ങോട്ടുമില്ല". ആരാണീ റൂമറിനു പിന്നെലെന്നോ എന്താണ്‌ ഉദ്ദേശ്യമെന്നോ അറിഞ്ഞൂട. ഒന്നുകില്‍ ആരുടേയോ തമാശ. അല്ലെങ്കില്‍ മറ്റ്‌ എന്തോ ഹിഡ്ഡന്‍ അജണ്ട. രണ്ടാമത്തേതിനാണ്‌ കൂടുതല്‍ സാദ്ധ്യതയെന്ന് കരുതുന്നതില്‍ ന്യായമില്ലാതില്ല, അല്ലേ... പ്രത്യേകിച്ചും ആയുധവേട്ടയുടെ കഥകള്‍ പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍.

5 comments:

സജീവ് കടവനാട് January 17, 2007 at 1:52 PM  

"മദനിയെക്കുറിച്ചൊരു റൂമര്‍"
a new post

paarppidam January 17, 2007 at 2:29 PM  

ഇതിന്റെ പേരില്‍ ഒരു ഹര്‍ത്താല്‍ പറ്റിയാല്‍ ഒരു കലാപം. ഇന്നാട്ടില്‍ ആളുകള്‍ക്ക്‌ വേറെ ഒരു പണിയുമില്ലെ?
മനുഷ്യന്മാരെ സ്വൈര്യമായി ജീവിക്കുവാന്‍ അനുവദിക്കില്ല ഓരോന്നു പറഞ്ഞ്‌ പ്രശനങ്ങള്‍ ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിക്കും.

ഭാഗ്യം റൂമര്‍കേട്ട്‌ സി.പി. എമും മതേതരവാദികളും പിന്നെ "മനുഷ്യാവകാശക്കാരും" ഹര്‍ത്താലും ബന്ദും പ്രഖ്യാപിക്കാതിരുന്നത്‌. ആരും പ്രശനങ്ങള്‍ ഉണ്ടാക്കാതിരുന്നതിനു ദൈവത്തോട്‌ നന്ദിപറയാം.

paarppidam January 17, 2007 at 2:30 PM  

ibnu subair January 17, 2007 at 6:41 PM  

അധവാ മ അ്ദനിയെ വധിച്ചാല്‍ ഇവിടെ എന്താ സംഭവിക്കുക ? എന്നതിന്റെ ടെസ്റ്റ്‌ ഡോസായിരുന്നിരിക്കാം.. മനുഷ്യനെ കൊല്ലുന്ന മനുഷ്യന്‍..... ?

സജീവ് കടവനാട് January 18, 2007 at 9:53 AM  

ബൂലോകപുലികളേ എന്നോടൊന്നു പറയാമായിരുന്നില്ലേ ബ്ലോഗില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കരുതെന്ന്. ഈ പോസ്റ്റിനുശേഷം എന്റെ മൊബൈലിലേക്ക് മെസ്സെജുകള്‍.ഖുറാനില്‍ വിശ്വസിക്കുക, സെപ്റ്റമ്പര്‍ 11 സംഭവം ഖുറാനില്‍ ഉണ്ട് തുടങിയവ. പിന്ന്നെ അര്‍ദ്ധരാത്രിക്ക് ഫോണ്‍കോള്‍ നീയാണോടാ കിനാവ് എന്ന്.എന്തായാലും ഞാന്‍ എന്റെ നമ്പര്‍ മായ്ചു.

Post a Comment

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP